കേരളപ്പിറവി ദിനത്തിൽ ശാന്തിഗിരിയിൽ സ്പെഷ്യൽ സദ്യ

കേരളപ്പിറവി ദിനത്തിൽ ശാന്തിഗിരിയിൽ സ്പെഷ്യൽ സദ്യ

പോത്തൻകോട്: കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി ശാന്തിഗിരി പ്യുവർ വെജ് റെസ്റ്റോറന്റിൽ നവംബർ ഒന്നിന് സ്പെഷ്യൽ സദ്യ ഒരുക്കുന്നു. നാടിന്റെ പിറന്നാൾ നാടൻ രുചികളുടെ വൈവിധ്യത്തോടെ ആഘോഷിക്കാനാണ് ശാന്തിഗിരി ഒരുങ്ങുന്നത്.

റെസ്റ്റോറന്റിൽ ഇരുന്ന് സദ്യ കഴിക്കുന്നതിനുള്ള നിരക്ക് 369 രൂപയാണ്. പാർസൽ സൗകര്യവും ലഭ്യമാണ്. പാർസൽ ചാർജ് അധികമായി ഈടാക്കും.

സദ്യയ്ക്കായി മുൻകൂട്ടി ബുക്ക് ചെയ്യാം. ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും 90740 98986 എന്ന നമ്പറിൽ ബന്ധപ്പെടണം.

Exit mobile version