ഫുൾടൈം സ്വീപ്പർ ഒഴിവ്

കാഴ്ചപരിമിതർക്കായുള്ള സർക്കാർ വിദ്യാലയത്തിൽ ഫുൾടൈം സ്വീപ്പർ

തിരുവനന്തപുരം വഴുതക്കാട് കാഴ്ചപരിമിതർക്കായുള്ള സർക്കാർ വിദ്യാലയത്തിൽ ഫുൾടൈം സ്വീപ്പർ ദിവസവേത നിയമനത്തിന് ഒക്ടോബർ 31 രാവിലെ 11 മുതൽ അഭിമുഖം നടത്തും. ഉദ്യോഗാർഥികൾ രാവിലെ 10 മണിക്ക് ബയോഡാറ്റയും യോഗ്യതയും മുൻപരിചയവും തെളിയിക്കുന്ന അസ്സൽ രേഖകൾ, തിരിച്ചറിയൽ കാർഡ് എന്നിവയുമായി സ്‌കൂൾ ഓഫീസിൽ എത്തണം. എഴുത്തും വായനയും അറിഞ്ഞിരിക്കണം, മികച്ച ശാരീരിക ക്ഷമത ഉണ്ടായിരിക്കണം. പ്രായപരിധി 18 – 56 വയസ്സ്. ഫോൺ: 04712328184, 9809664484.

Exit mobile version