Monday, October 19, 2026
Local News

ശാന്തിഗിരിയിൽ സന്യാസദീക്ഷാ വാർഷികം 21 ന്

പൊതുസമ്മേളനം മുൻ ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിലെ 42-ാമത് സന്യാസദീക്ഷാ വാർഷികം ഒക്ടോബർ 21 ആഘോഷിക്കും. ഇതിന്റെ ഭാഗമായി നടക്കുന്ന പൊതുസമ്മേളനം മുൻ ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും.

ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി അധ്യക്ഷത വഹിക്കും. ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ തിരുവനന്തപുരം–നിരണം ഭദ്രാസനാധിപൻ ബിഷപ്പ് മാത്യൂസ് മോർ സിൽവാനിയോസ് എപ്പിസ്കോപ്പ, പാളയം ഇമാം ഡോ. വി.പി. ഷുഹൈബ് മൗലവി എന്നിവർ ചടങ്ങിൽ വിശിഷ്ട സാന്നിധ്യമാകും. ജനനി പൂജ, ജനനി കൃപ, സ്വാമി ഗുരുസവിധ്, പി. ദാമോദരൻ, ശരണ്യ രവീന്ദ്രൻ, സബീർ തിരുമല എന്നിവരും ചടങ്ങിൽ പങ്കെടുക്കും.

1984 ഒക്ടോബർ 4-ന് വിജയദശമി ദിനത്തിലാണ് ആശ്രമസ്ഥാപക ഗുരു നവജ്യോതിശ്രീ കരുണാകരഗുരു ആദ്യമായി 31 ശിഷ്യർക്ക് സന്യാസദീക്ഷ നൽകിയത്. തുടർന്ന് എല്ലാ വർഷവും സന്യാസദീക്ഷാ വാർഷികം ആചരിച്ചുവരുന്നു.

2023-ൽ ശാന്തിഗിരിയിൽ 22 വനിതകൾ സന്യാസദീക്ഷ സ്വീകരിച്ച ചടങ്ങ് ദേശീയതലത്തിൽ ശ്രദ്ധ നേടിയിരുന്നു. പ്രധാനമന്ത്രി ഉൾപ്പെടെ നിരവധി പ്രമുഖരുടെ അഭിനന്ദനങ്ങളും ചടങ്ങിന് ലഭിച്ചിരുന്നു.

ശാന്തിഗിരിയിലെ സന്യാസദീക്ഷയ്ക്ക് ജാതി, മതം, വർണം, വർഗം, ദേശം എന്നിവ മാനദണ്ഡങ്ങളല്ലെന്നും ആശ്രമം വ്യക്തമാക്കുന്നു.

Related Posts

Load More Posts Loading...No More Posts.