റോഡപകടത്തിൽ ചികിത്സയിലായിരുന്ന കേബിൾ ടെക്നീഷ്യൻ മരിച്ചു.

ഞാണ്ടൂർക്കോണം പുളിയൻ കോഡ് എസ് വി ഭവനിൽ ശിവപ്രസാദ് (39)

പോത്തൻകോട്: ബൈക്കിൽ നിന്ന് റോഡിൽ വീണു പരിക്കേറ്റു
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കേബിൾ ടെക്നീഷ്യൻ മരിച്ചു. ഞാണ്ടൂർക്കോണം പുളിയൻ കോഡ് എസ് വി ഭവനിൽ ശിവപ്രസാദ് (39) ആണ് മരിച്ചത്.
ഞാണ്ടൂർക്കോണം ജി ടെക്കിലെ കേബിൾ ടെക്നീഷ്യൻ ആണ്.

കഴിഞ്ഞ ശനിയാഴ്ച രാത്രി 8.30 ന് ബൈക്കിൽ പോകുമ്പോൾ റോഡിൽ വീണ് രക്തം വാർന്ന നിലയിലായിരുന്നു. 108 ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച ശിവപ്രസാദിന്
ചൊവ്വാഴ്ച രാത്രി ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാൽ ബുധനാഴ്ച വെളുപ്പിനെ മരിച്ചു
ഏതോ വാഹനം തട്ടിയാണ് റോഡിൽ വീണതെന്നും നാട്ടുകാർ പറയുന്നു.
പോത്തൻകോട് പോലീസ് കേസെടുത്ത് പോസ്റ്റ്മോർട്ടത്തിനുശേഷം
മൃതദേഹം കഴക്കൂട്ടം ശാന്തി തീരത്തിൽ സംസ്കരിച്ചു. ഭാര്യ: വീണ, മാതാവ്: വിമലമ്മ, പരേതനായ ശിവൻകുട്ടി നായരാണ് പിതാവ്. സഞ്ചയനം ഞായറാഴ്ച 830-ന്.

Exit mobile version