പാങ്ങപ്പാറ  കുഞ്ചൂട്ടിൽ ക്ഷേത്രത്തിൽ നവ ചണ്ഡികാ യാഗം നടന്നു 

പാങ്ങപ്പാറ കുഞ്ചൂട്ടിൽ ശ്രീ ഭദ്രകാളി അർദ്ധ നാരീശ്വര ക്ഷേത്രത്തിൽ നവ ചണ്ഡികാ യാഗത്തിന് വി.മുരളീധരൻ എംഎൽഎ ഭദ്രദീപം തെളിയിക്കുന്നു. യജ്ഞാചാര്യൻ ആലപ്പുറം സുരേഷ് രാമചന്ദ്രൻ, ക്ഷേത്ര മേൽശാന്തി പെരിയമന മുരളീധരൻ പോറ്റി, ക്ഷേത്രം ഭരണസമിതി പ്രസിഡൻറ് പാങ്ങപ്പാറ രാജീവ് എന്നിവർ സമീപം.

ശ്രീകാര്യം  : പാങ്ങപ്പാറ കുഞ്ചൂട്ടിൽ  ശ്രീ ഭദ്രകാളി അർദ്ധനാരീശ്വര ക്ഷേത്രത്തിൽ നാലാമത് ശ്രീമദ് ദേവീ  ഭാഗവത നവാഹ യജ്ഞത്തിന്റെ ഭാഗമായി നവ ചണ്ഡികാ യാഗം നടന്നു. ഞായറാഴ്ച നടന്ന യാഗത്തിന് വി. മുരളീധരൻ എംഎൽഎ ഭദ്രദീപം തെളിയിച്ചു.  പൊതുയോഗം ആരോഗ്യ ദേവസ്വം മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ആലപ്പുറം സുരേഷ് രാമചന്ദ്രൻ യജ്ഞാചാര്യനായിരുന്ന ചടങ്ങിൽ വെച്ച് കുഞ്ചൂട്ടിലമ്മ പുരസ്കാരം മാധ്യമപ്രവർത്തകൻ എസ്. സജികുമാറിന്  സമ്മാനിച്ചു.  ചടങ്ങിൽ  കൗൺസിലർമാരായ സന്ധ്യാ റാണി, ദീപാ സുരേഷ് , അഡ്വ. ബിന്ദു, ക്ഷേത്ര മേൽശാന്തി പെരിയമന  മുരളീധരൻ പോറ്റി, യജ്ഞാചാര്യൻ ആലപ്പുറം സുരേഷ് രാമചന്ദ്രൻ ക്ഷേത്ര ഭരണസമിതി രക്ഷാധികാരി ജയകുമാർ, പ്രസിഡൻറ് പാങ്ങപ്പാറ രാജീവ്, സെക്രട്ടറി വി.എസ്. വിനീത്, ട്രഷറർ ശ്രീലാൽ തുടങ്ങിയവർ പങ്കെടുത്തു.  മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ മന്ത്രി ആദരിച്ചു.

പാങ്ങപ്പാറ കുഞ്ചൂട്ടിൽ ശ്രീ ഭദ്രകാളി അർദ്ധ നാരീശ്വര ക്ഷേത്രത്തിൽ നവ ചണ്ഡികാ യാഗത്തിന് വി.മുരളീധരൻ എംഎൽഎ ഭദ്രദീപം തെളിയിക്കുന്നു.   യജ്ഞാചാര്യൻ ആലപ്പുറം സുരേഷ് രാമചന്ദ്രൻ, ക്ഷേത്ര മേൽശാന്തി പെരിയമന മുരളീധരൻ പോറ്റി, ക്ഷേത്രം ഭരണസമിതി പ്രസിഡൻറ്  പാങ്ങപ്പാറ രാജീവ് എന്നിവർ സമീപം.

Exit mobile version