ശാന്തിഗിരിയിൽ സന്ന്യാസദീക്ഷാ വാർഷികം: സത്സംഗപരമ്പരയ്ക്ക് നാളെ തുടക്കം

ശാന്തിഗിരിയിൽ സന്ന്യാസ ദീക്ഷാ വാർഷികം, സത്സംഗത്തിന് നാളെ തുടക്കം

പോത്തൻകോട്: ശാന്തിഗിരി ആശ്രമത്തിലെ 42-ാമത് സന്ന്യാസദീക്ഷാ വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സത്സംഗപരമ്പരയ്ക്ക് തിങ്കളാഴ്ച (ഒക്ടോബർ 12) തുടക്കമാകും. ‘ദീപ്തപഥങ്ങളിലൂടെ’ എന്ന പേരിൽ മഹാത്മാക്കളുടെ ത്യാഗജീവിതത്തിലൂടെ ആത്മീയയാത്ര ഒരുക്കുന്ന സത്സംഗപരമ്പര ശാന്തിഗിരി ആത്മവിദ്യാലയവും ആർട്സ് ആൻഡ് കൾച്ചർ ഡിപ്പാർട്ട്‌മെന്റും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്.

ആശ്രമത്തിലെ സഹകരണ മന്ദിരത്തിൽ വൈകിട്ട് 7.45ന് ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി സത്സംഗപരമ്പര ഉദ്ഘാടനം ചെയ്യും. ഒക്ടോബർ 20ന് നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ ത്യാഗജീവിതത്തെക്കുറിച്ച് ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പ്രഭാഷണം നടത്തും.

യേശുക്രിസ്തു, പ്രവാചകൻ മുഹമ്മദ് നബി, ശ്രീബുദ്ധൻ, ശ്രീരാമകൃഷ്ണ പരമഹംസൻ, അരവിന്ദ മഹർഷി, ചട്ടമ്പിസ്വാമികൾ, ശ്രീനാരായണഗുരു തുടങ്ങിയ മഹാത്മാക്കളുടെ ത്യാഗജീവിതത്തെക്കുറിച്ചുള്ള പ്രഭാഷണങ്ങളും വിവിധ ദിവസങ്ങളിലായി നടക്കും. ആത്മീയമണ്ഡലത്തിലെ മഹതികളെയും പരിചയപ്പെടുത്തും.

കേരള ഖത്തീബ്സ് ആൻഡ് ഖാസി ഫോറം ജനറൽ സെക്രട്ടറി പാച്ചല്ലൂർ അബ്ദുസലിം മൗലവി, തിരുവല്ലം ക്രൈസ്റ്റ് നഗർ കോളേജ് ഓഫ് എജ്യുക്കേഷൻ ഡയറക്ടർ ഫാ. ഡോ. കെ.കെ. സിബിച്ചൻ, ഗവ. ആർട്സ് കോളേജ് ചരിത്രവിഭാഗം മുൻ മേധാവി പ്രൊഫ. ഡോ. എൻ. ഗോപകുമാരൻ നായർ, ഇന്റർനാഷണൽ സെന്റർ ഫോർ ശ്രീനാരായണ ഗുരു സ്റ്റഡീസ് ഓണററി ഡയറക്ടർ പ്രൊഫ. ഡോ. എം.എ. സിദ്ദീഖ്, നെടുമങ്ങാട് ഗവ. കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. ഡോ. എൽ. ഷീലാകുമാരി, കേരള സർവകലാശാല ഫിലോസഫി വിഭാഗം മേധാവി പ്രൊഫ. ഡോ. ആർ. ലക്ഷ്മി, ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ അസിസ്റ്റന്റ് പ്രൊഫസർ ഡോ. യു.പി. അനിൽകുമാർ, ഹരിയാന ഋഷിഹുഡ് സർവകലാശാല സെന്റർ ഫോർ ഹ്യൂമൻ സയൻസസിലെ അസിസ്റ്റന്റ് പ്രൊഫസർ എസ്.എൽ. അനുശ്രീ തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ പ്രഭാഷണം നടത്തും.

ഒമ്പത് ദിവസം നീളുന്ന സത്സംഗപരമ്പര ഒക്ടോബർ 20ന് സമാപിക്കും. 1984-ലെ വിജയദശമി നാളിലാണ് ശാന്തിഗിരിയിൽ ആദ്യമായി സന്ന്യാസദീക്ഷ നടന്നത്. ഈ വർഷത്തെ സന്ന്യാസദീക്ഷാ വാർഷികം ഒക്ടോബർ 21നാണ്

Exit mobile version