ഇതാ ലോക സിനിമ വ്യവസായത്തിന് ട്രംപിൻ്റെ വക ഒരു മാസ്സിവ് ഷോക്ക് .
അമേരിക്കൻ സിനിമ വ്യവസായത്തെ വിദേശ സിനിമാ വ്യവസായങ്ങൾ ദോഷകരമായി ബാധിക്കുന്നുവെന്നാരോപിച്ച് യു.എസിന് പുറത്ത് നിർമ്മിക്കുന്ന എല്ലാ സിനിമകൾക്കും 100 % താരിഫ് ഏർപ്പെടുത്താൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് തീരുമാനമെടുത്തു .
ഒരു കുഞ്ഞിൻ്റെ കൈയ്യിൽ നിന്ന് മിഠായി എങ്ങനെ മോഷ്ഠിക്കുന്നുവോ അതുപോലെയാണ് നമ്മുടെ വ്യവസായത്തെ മറ്റ് രാജ്യങ്ങൾ തട്ടിയെടുത്തിരിക്കുന്നതെന്നാണ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപിൻ്റെ വാദം.
രാഷ്ട്രീയ എതിരാളികളുടെ അതൃപ്തി മറികടന്നാണ് പ്രസിഡൻറ് ട്രംപ് സുപ്രധാന തീരുമാനം കൈകൊണ്ടിരിക്കുന്നത് .
അദ്ദേഹം ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്ന കാര്യം ഇന്ന് ഏറെ ചർച്ചയാവുകയാണ് .
ദുർബലനായ ഗവർണറുള്ള കാലിഫോർണിയയെയാണ് ഇത് ഏറെ ബാധിച്ചിരിക്കുന്നത് .
അതിനാൽ ദീർഘകാലമായി യു.എസ് സിനിമകളെ ബാധിച്ച , ഒരിക്കലും അവസാനിക്കാത്ത പ്രശ്നം പരിഹരിക്കുന്നതിനായി യുണെറ്റഡ് സ്റ്റേറ്റ്സിന് പുറത്ത് നിർമ്മിക്കുന്ന എല്ലാ സിനിമകൾക്കും ഞാൻ 100 % തീരുവ ചുമത്തുന്നു .
വിദേശ സിനിമകൾക്ക് ചുമത്തുന്ന നികുതി അത് ഡിജിറ്റൽ വിതരണ മായതുകൊണ്ട് ചരക്കിന് ഏർപ്പെടുത്തുന്ന നികുതി അല്ല ,മറിച്ച് ഡിജിറ്റൽ സേവനത്തിന് നൽകുന്ന നികുതി എന്ന ഗണത്തിലാവും ഏർപ്പെടുത്തുക .
നെറ്റ് ഫ്ളിക്സ് , ആമസോൺ പ്രൈം , ഡിസ്നി തുടങ്ങിയ യു എസ് ആസ്ഥാനമായുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകളാണ് ഈ മേഖലയിൽ ആധിപത്യം പുലർത്തുന്നതെങ്കിലും ഇന്ത്യയിലെ സീ 5 , ജിയോ ഹോട്ട് സ്റ്റാർ , ചൈന , ദക്ഷിണ കൊറിയ എന്നിവയും ആഗോള തലത്തിൽ സാന്നിധ്യമുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകളാണ് .
ഇവരെ ട്രംപിൻ്റെ ഈ തീരുമാനം മൊത്തത്തിൽ ബാധിക്കും .
ഇത് മറ്റു രാജ്യങ്ങളും പിന്തുടർന്നാൽ സിനിമ വ്യവസായം അവതാളത്തിലാവുമെന്നുറപ്പ്
